തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും

0 second read
0
0

കൊച്ചി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. ഇങ്ങനെയൊരു സ്ഥാനാര്‍ഥി തൃക്കാക്കരയിലെ ജനങ്ങള്‍ക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. സിപിഎം ചിഹ്നത്തിലായിരിക്കും ജോ ജോസഫ് ജനവിധി തേടുക.

സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി എല്‍ഡിഎഫിലില്ലെന്നും ജയരാജന്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് യഥാവസരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. ഇടതുമുന്നണി തൃക്കാക്കരയില്‍ വിജയിക്കും. ഇടതുമുന്നണി അജയ്യ ശക്തിയാണെന്നു തെളിയിക്കുന്നതാകും ഉപതിരഞ്ഞെടുപ്പ്. വികസന വിരോധികളുടെ മുന്നണിയാണു യുഡിഎഫ്. തൃക്കാക്കരയിലെ ജനങ്ങളെ വികസന പദ്ധതികളുമായി സമീപിക്കുകയാണ്. കൊച്ചിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതിനുള്ള പദ്ധതികളെല്ലാം എല്‍ഡിഎഫ് തയാറാക്കുന്നുണ്ട്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…