മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ബിജെപി. ശിവസേനയും കോണ്‍ഗ്രസ്സും എന്‍.സി.പിയും ചേര്‍ന്ന മഹാവികാസ് അഘാഡി സഖ്യത്തിനെതിരെയാണ് ബി.ജെ.പി പോരാടിയത്.ആറില്‍ നാലു സീറ്റുകളും ബി.ജെ.പി സ്വന്തമാക്കി. നാഗ്പ്പൂര്‍, അകോലാ, ബുല്‍ധാന, വാഷിം എന്നീ സീറ്റുകളാണ് ശിവസേനയില്‍ നിന്നും ബി.ജെ.പി പിടിച്ചെടുത്തത്.
ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ രണ്ട് സീറ്റുകള്‍ ബി.ജെ.പിയും ശിവസേനയും പങ്കിട്ടു. കോലാപ്പൂരിലും നന്ദുര്‍ബാര്‍ ധൂലേ മേഖലയിലെ രണ്ട് സീറ്റുകളും ശിവസേനയും ബിജെപിയും നേടി. വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളതാണെന്നും ബി.ജെ.പിയുടെ ശക്തമായ തിരിച്ചുവരവ് സംസ്ഥാന രാഷ്ട്രീയത്തില്‍ നടക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.