ന്യൂഡല്‍ഹി: അഗര്‍ത്തല മുനിസിപ്പല്‍ കോര്പറേഷന് ഉള്‍പ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ കരുത്തറ്റ പോരാട്ടം നടക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഫലം വരുമ്പോള്‍ തൃണമൂലും സിപിഎമ്മും ഒറ്റ അക്കത്തില്‍ ഒതുങ്ങുന്ന കാഴ്ചയാണ്.
334 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 329 സീറ്റും ബിജെപി പിടിച്ചു. സിപിഎമ്മിന് വെറും 3 സീറ്റാണ് കിട്ടിയത്. തൃണമൂല്‍ ഒരു സീറ്റും നേടി. മറ്റുള്ളവര്‍ ഒരു സീറ്റും നേടി. ത്രിപുരയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ബിജെപി ഔദ്യോഗിക പേജില്‍ ഫലം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 51 വാര്‍ഡുകളില്‍ 51ഉം ബിജെപി നേടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചു.മേലാഘര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ 13 വാര്‍ഡുകളിലും ബെലോണി മുനിസിപ്പല്‍ കൗണ്‍സിലിലെ 11 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.