
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചന്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസ്സിസ്റ്റഡ് റീപ്രൊഡക്ഷന്‍ (ISAR) ഏര്‍പെടുത്തിയ ദ്രോണാചാര്യ അവാര്‍ഡിന് അര്‍ഹനായി. കൊച്ചിയില്‍ നടന്ന ഒന്‍പതാമത് ദേശീയ സമ്മേളനത്തില്‍വെച്ചു ISAR പ്രസിഡന്റ് ഡോ നന്ദിത പല്‍ശേത്കര്‍ അവാര്‍ഡ് സമര്‍പ്പിച്ചു. സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനും പ്രത്യുല്‍പ്പാദനപരമായ അവകാശങ്ങള്‍ക്കും വേണ്ടി അദ്ദേഹം നല്‍കിയ മാതൃകാപരവും ദീഘവീക്ഷണത്തോടെയുള്ളതും നിസ്വാര്‍ത്ഥപരവുമായ സംഭാവന കണക്കിലെടുത്തുകൊണ്ടാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്.