സാമ്പത്തികവര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ 2000 കോടി രൂപകൂടി കടമെടുക്കുന്നു

4 second read
0
0

തിരുവനന്തപുരം: സാമ്പത്തികവര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ 2000 കോടി രൂപകൂടി കടമെടുക്കുന്നു. കേന്ദ്രം അനുവദിച്ച പരിധിയില്‍നിന്നാണിത്. ഇതോടെ ഈവര്‍ഷം പൊതുവിപണിയില്‍നിന്നുള്ള കടമെടുപ്പ് 23,000 കോടിയാവും. 28,800 കോടിയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി. മാര്‍ച്ച് 31-നുമുമ്പ് 5800 കോടികൂടി എടുക്കാന്‍ സംസ്ഥാനത്തിന് അര്‍ഹതയുണ്ട്. മാര്‍ച്ച് 31-നുമുമ്പ് ട്രഷറിയില്‍നിന്ന് വന്‍തോതില്‍ പണം നല്‍കേണ്ടതുണ്ട്. തിങ്കളാഴ്ച ധനവകുപ്പ് സാമ്പത്തികസ്ഥിതി വിലയിരുത്തിയശേഷം എത്ര കടമെടുക്കണമെന്ന് തീരുമാനിക്കും.

ഇത്തവണ ട്രഷറിയില്‍നിന്ന് പണം മാറാന്‍ കര്‍ശനവ്യവസ്ഥകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിശ്ചിതതീയതിക്കകം സമര്‍പ്പിച്ചിട്ടും മാര്‍ച്ച് 31-നുമുമ്പ് മാറാനാകാത്ത ബില്ലുകള്‍ അടുത്തസാമ്പത്തികവര്‍ഷം മുന്‍ഗണനാക്രമത്തില്‍ മാറാന്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ക്യൂസംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ ഇതുണ്ടാകില്ലെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2000 കോടി കടമെടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം 22-ന് റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് ഇ-കുബേര്‍ സംവിധാനംവഴി നടക്കും. 12 വര്‍ഷത്തേക്കാണ് ഈ കടമെടുക്കുന്നത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…