തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ വീണ്ടും ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡും ഒമിക്രോണും വര്‍ധിക്കുന്നതിനാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രോഗവ്യാപനം ചെറുക്കാനുള്ള മറ്റ് നിയന്ത്രണങ്ങള്‍ അടുത്ത കോവിഡ് അവലോകനയോഗം ചര്‍ച്ചചെയ്യും.
സംസ്ഥാനത്ത് കോവിഡും ഒമിക്രോണും പ്രതിദിനം ഉയരുകയാണ്. ഡിസംബര്‍ 8ന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് കണക്ക് വെള്ളിയാഴ്ച അയ്യായിരത്തിന് മുകളിലെത്തി. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഗുരുതര സാഹചര്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 300ന് മുകളിലാണ്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 7 ദിവസം നിര്‍ബന്ധിത ക്വാറന്റീനെന്ന നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങി.
അതേസമയം, അടുത്തയാഴ്ച മുതല്‍ രണ്ട് ഡോസ് വാക്‌സീനെടുത്ത സര്‍ട്ടിഫിക്കറ്റോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഇല്ലങ്കില്‍ തമിഴ്‌നാട് യാത്ര അനുവദിച്ചേക്കില്ല. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ ഡോ.ജി.എസ്.സമീരന്‍ അറിയിച്ചിട്ടുണ്ട്.