തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റ് വില്‍പന റെക്കോര്‍ഡിലേക്ക്. ഇതുവരെ അച്ചടിച്ച 41.34 ലക്ഷം ടിക്കറ്റില്‍ 35.34 ലക്ഷം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ ടിക്കറ്റ് അച്ചടിക്കാനുള്ള തീരുമാനത്തിലാണു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 300 രൂപയാണ് ടിക്കറ്റ് വില. ഈ മാസം 16 നാണ് നറുക്കെടുപ്പ്. 12 കോടി രൂപ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേര്‍ക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേര്‍ക്ക്).
ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റതോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ചെങ്കിലും അതും വിറ്റു തീര്‍ന്നു. തുടര്‍ന്നാണ് 8.34 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ചത്. ഇതില്‍ 2.34 ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റു. കഴിഞ്ഞ വര്‍ഷം 33 ലക്ഷം ടിക്കറ്റാണ് ക്രിസ്മസ്-പുതുവത്സര ബംപറിനായി അച്ചടിച്ചത്. മുഴുവനും വിറ്റു.
കഴിഞ്ഞ വര്‍ഷം പൂജാ ബംപറിനായി അച്ചടിച്ച 37 ലക്ഷം ടിക്കറ്റുകളും വിറ്റു. ഈ വര്‍ഷം ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെ 6,000 കോടി രൂപയുടെ വിറ്റുവരവാണു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതു വരെയുള്ള ടിക്കറ്റ് വില്‍പനയിലൂടെ വിറ്റുവരവിന്റെ പകുതി തുക ഇതിനകം സര്‍ക്കാരിനു ലഭിച്ചു.