‘ബംപറടിച്ചത് തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിന്’

0 second read
0
0

കോട്ടയം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നല്‍കരുതെന്നും തമിഴ്‌നാട് സ്വദേശിയുടെ പരാതി. കേരള സംസ്ഥാന ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കാന്‍ പാടില്ലെന്നാണു നിയമം.

എന്നാല്‍, ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറി കേരളത്തിലെ ഏജന്‍സിയില്‍ നിന്ന് കമ്മിഷന്‍ വ്യവസ്ഥയിലെടുത്ത് തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ വിറ്റ ടിക്കറ്റില്‍ ഉള്‍പ്പെട്ടതാണെന്നും ബ്രിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ ഡി.അന്‍പുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തവണത്തെ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വിനിയോഗിക്കണമെന്നും അന്‍പുറോസ് ആവശ്യപ്പെട്ടു. കരിഞ്ചന്തയില്‍ വില്‍പന നടത്തിയ വ്യക്തിക്ക് ഉള്‍പ്പെടെയാണു സമ്മാനം ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ മേല്‍വിലാസക്കാര്‍ക്കു സമ്മാനം ലഭിച്ചാല്‍ അതു പരിശോധിക്കുന്നതിനായി ലോട്ടറി വകുപ്പില്‍ പ്രത്യേക സമിതിയുണ്ടെന്നും ആ നടപടിക്രമം കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സമ്മാനം നല്‍കൂ എന്നും ലോട്ടറി അധികൃതര്‍ അറിയിച്ചു. കേരളത്തിലെ ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കാന്‍ അനുമതിയില്ല. കേരളത്തിലെത്തി മറ്റു സംസ്ഥാനക്കാര്‍ ലോട്ടറി വാങ്ങിയാല്‍ അതു തടയാനാകില്ലെന്നും അവര്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…