കണ്ണൂര്‍: കണ്ണൂരില്‍ കാണാതായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പതിനാറുകാരനായ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം ടൗണ്‍ പൊലീസ് തിയറ്ററില്‍നിന്നു കണ്ടെത്തി. തനിക്ക് പനിയാണെന്നും ക്ലാസില്‍ വരാന്‍ കഴിയില്ലെന്നും അമ്മയുടെ ഫോണില്‍നിന്ന് കുട്ടി തിങ്കളാഴ്ച വൈകിട്ട് ടീച്ചര്‍ക്ക് മെസേജ് അയച്ചിരുന്നു.
ടീച്ചര്‍ തിരിച്ചയച്ച മറുപടി ഫോണില്‍നിന്നു ഡിലീറ്റ് ചെയ്യുകയും ചെയ്തു. പതിവുപോലെ ചൊവ്വാഴ്ച രാവിലെ വീട്ടില്‍നിന്നും സ്‌കൂള്‍ വാനില്‍ കയറി സ്‌കൂളിലെത്തിയ കുട്ടി, ശേഷം പുറത്ത് കാത്തുനിന്ന സുഹൃത്തിനൊപ്പം തിയറ്ററിലേക്ക് പോകുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ പതിനാറുകാരന്‍ കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടുകാര്‍ പലപ്പോഴായി നല്‍കിയ പണം ഉള്‍പ്പെടെ 3000 രൂപയുമായാണ് കെഎസ്ആര്‍ടിസി ബസ്സില്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയത്. ആദ്യമായി നേരില്‍ കാണുന്ന ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പദ്ധതി തയാറാക്കിയത്.
തന്റെ കയ്യിലുള്ള മുയലിനെ വിറ്റ് പണം ലഭിച്ചെന്നും കാണാന്‍ വരുമെന്നും പതിനാറുകാരന്‍ കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ടൗണ്‍ പൊലീസ് ഇരുവരെയും പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച ഇരുവരെയും മാതാപിതാക്കള്‍ക്ക് ഒപ്പം വിട്ടയച്ചു.