കൊല്ലം: എംസി റോഡില്‍ കുളക്കടയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളിക്കല്‍ ബിനീഷ് ഭവനില്‍ ബിനീഷ് കൃഷ്ണന് (32) , ഭാര്യ അഞ്ചു (30)എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ടര വയസുള്ള മകള്‍ ശ്രേയയെ ഗുരുതര പരുക്കുകളോടെ കൊല്ലം മെഡിസിറ്റിയില്പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന അടൂര്‍ ചൂരക്കോട് സ്വദേശി അരവിന്ദ് സന്തോഷിനെ പരുക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.