ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍

0 second read
0
0

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍തന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ടെസ്റ്റില്‍ നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തും. 7 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും.

നെഗറ്റീവ് ആണെങ്കിലും തുടര്‍ന്നും 7 ദിവസം ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കില്‍ ചികില്‍സാ കേന്ദ്രങ്ങളിലേക്കു മാറ്റും. ആകെ 14 ദിവസമായിരിക്കും ക്വാറന്റീന്‍. വിമാനത്താവളത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ 5 ശതമാനം ആളുകളെ റാന്‍ഡം ടെസ്റ്റിനു വിധേയമാക്കും. അവരും 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണം.

രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം എടുക്കണം. വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. 96.4%പേര്‍ ആദ്യ ഡോസും 63% പേര്‍ രണ്ടാം ഡോസും എടുത്തു. വാക്‌സീന്‍ എടുക്കാത്തവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…