അത് നിരാശാവാദികളുടെ കോക്കസ് സൃഷ്ടിച്ച വാര്‍ത്തയെന്ന് മുഹമ്മദ് റിയാസ്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരേ വിമര്‍ശനമില്ല: പൊതുമരാമത്ത് വകുപ്പില്‍ തെറ്റായ പ്രവണതകളിലുടെ കൊള്ളലാഭം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് പിന്നില്‍

0 second read
0
0

പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരായി വിമര്‍ശനം ഉയര്‍ന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേന്ദ്ര നേതൃത്വം സമരങ്ങളില്‍ നല്ല നിലയില്‍ ഇടപെട്ടു എന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ടയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തിരുപത് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതായും എന്നാല്‍ ഒരാള്‍ പോലും മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിരാശാ വാദികളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. പൊതുമരാമത്ത് വകുപ്പില്‍ തെറ്റായ പ്രവണതകളിലുടെ കൊള്ളലാഭം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരും ഡിവൈഎഫ് ഐ യില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായതായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഡി വൈ എഫ് ഐ സമ്മേളനം കാണുമ്പോള്‍ ഒരിക്കലും സമ്മേളനം നടത്താത്ത യുവജന സംഘടനകള്‍ക്കും സമ്മേളനം നടത്തിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ഭയമുള്ള സംഘടനകള്‍ക്കും പ്രയാസമുണ്ടാവുക സ്വാഭാവികമാണെന്നും പറഞ്ഞ മുഹമ്മദ് റിയാസ്, ഇത്തരം പ്രചരണങ്ങളെ നിരാശാവാദികളുടെ ഒരു കൃസൃതിയായി മാത്രമേ താന്‍ കാണുന്നുള്ളു എന്നും പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം നന്നായി പോകുന്നവരില്‍ നിരാശയുള്ളവരുടെ സംഘമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
റിയാസിനും റഹിമിനും എതിരേ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്ത ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വവും നിഷേധിച്ചു. മാധ്യമങ്ങള്‍ ബോധപൂര്‍വം കെട്ടിച്ചമച്ച വാര്‍ത്തകളാണിതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് എസ്. സതീഷ്, ട്രഷറര്‍ എസ്.കെ. സജീഷ്, കേന്ദ്രകമ്മറ്റിയംഗം കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ എന്നിവര്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ നാവായി പ്രവര്‍ത്തിക്കുന്നവരാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും നേതാക്കള്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…