ഭിന്നശേഷി സഹോദരങ്ങളുടെ സ്വയംപര്യാപ്തതയും സ്വാശ്രയത്വവും ലക്ഷ്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

0 second read
0
0

പത്തനംതിട്ട: പര്യാപ്തതയിലേക്കും സാശ്രയത്വത്തിലേക്കും ഭിന്നശേഷി സഹോദരരെ എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം തിരുവല്ല സത്രം കോംപ്ലെക്സില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നുമന്ത്രി. ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ഭിന്നശേഷിക്കാരുടെ
അവകാശമാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാര്‍ദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. ഇതിനായി ഭിന്നശേഷി പുനരധിവാസ മേഖലയിലുള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപംകൊടുത്തിട്ടുണ്ട്. പൊതു ഇടങ്ങള്‍, വിദ്യാലയങ്ങള്‍, ഓഫീസുകള്‍ എന്നിവയെല്ലാം ഭിന്നശേഷി സൗഹാര്‍ദ്ദപരമാക്കുന്നതിനായി തടസരഹിത കേരളം പദ്ധതി നടപ്പിലാക്കിയത്. തീവ്രഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് ഒന്നിച്ചുതാമസിക്കാനും എല്ലാവിധ ആരോഗ്യ പരിപാലന കേന്ദ്രങ്ങളും തൊഴില്‍ കേന്ദ്രങ്ങളും ചേരുന്ന പുനരധിവാസ ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന പ്രധാന പരിപാടി ആണ്.

കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷി സഹോദരങ്ങളുടെ ശാക്തീകരണത്തിനായി സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മ
രൂപീകരികുന്നതിനുള്ള പ്രവര്‍ത്തനവും നടക്കുന്നു. ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന്റെ തന്നെ വിപണ കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. സംസ്ഥാനത്തെ ഭിന്നശേഷിസൗഹാര്‍ദ്ദമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍സാമൂഹിക നീതി വകുപ്പിന്റെ നിരവധി ഏജന്‍സികളിലൂടെ നടക്കുന്നുണ്ട്. ശാരീരിക പരിമിതികള്‍ അതിജീവിക്കാന്‍ സഹായിക്കുന്ന സഹായ ഉപകരണങ്ങല്‍ സംവിധാനങ്ങളും സാധരണ കാറായ ഭിന്നശേഷിസഹോദരങ്ങള്‍ക്ക് ലഭിക്കാന്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തു പകരാന്‍ സര്‍ക്കാര്‍ ഉണ്ടെന്ന ബോധ്യം വലിയ ആത്മവിശ്വാസം നല്കുന്നതെന്ന്
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പറഞ്ഞു. പ്രശ്‌നങ്ങളെ അഭിമുഖികരിച്ചാല്‍ മാത്രമേ അതിജീവിക്കാന്‍ സാധിക്കൂ എന്നും അവയെ നേരിടുന്നതിന് വേണ്ട പിന്തുണ നല്‍കി സാമൂഹിക നീതി വകുപ്പും സര്‍ക്കാരും വികലാംഗക്ഷേമ കോര്‍പ്പറേഷനും ഒപ്പമുണ്ടെന്നും എംഎല്‍എ പറഞ്ഞു.

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ശുഭയാത്ര, കേള്‍വി പരിമിതര്‍ക്കുള്ള ശ്രവണ്‍, ഗുരുതര ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള സ്ഥിര നിക്ഷേപ പദ്ധതി ഹസ്തദാനം തുടങ്ങിയ പദ്ധതികളിലെ ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെയും മറ്റ്പദ്ധതികളുടെയും വിതരണമാണ് മന്ത്രി നിര്‍വഹിച്ചത്. ആറ് പേര്‍ക്ക് ഇലക്ട്രോണിക്ക് വീല്‍ചെയറുകളും 20 പേര്‍ക്ക് ശ്രവണ സഹായികളും വിതരണം ചെയ്തു.

തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് മുഖ്യാതിഥിയായ ചടങ്ങില്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. എം. വി ജയഡാളി, മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി, ഡയറക്ടര്‍മാരായ ഗിരീഷ് കീര്‍ത്തി, ചാരുംമൂട് പുരുഷോത്തമന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷംല ബീഗം, കെഎസ്എച്ച്പിഡബ്ല്യുസി ഫിനാന്‍സ് ഓഫീസര്‍ എസ് പ്രദീപ്കുമാര്‍, ഡിഎഡബ്ല്യുഎഫ് പ്രതിനിധി ആര്‍ അഭിലാഷ്,സ്വാഗത സംഘം കണ്‍വീനര്‍ ജോസഫ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…