തിരുവനന്തപുരം: 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. കണ്ണൂരും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
‘ആഗോള വക്തരണത്തിന് ബദലായി പുതിയ കേരള മോഡല്‍ നയങ്ങള്‍ വളര്‍ത്താനാണ് ഞങ്ങളുടെ ശ്രമം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 2022-23 വര്‍ഷത്തില്‍ കേരളം നേരിടേണ്ടി ദുരന്തസമാനമായ സാഹചര്യമായി വിലകയറ്റം മാറുകയാണ്. വിലകയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും 2000 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.