ബെംഗളൂരു: ബില്ലുകള്‍ മാറാന്‍ മന്ത്രി കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആരോപണ വിധേയനായ കര്‍ണാടക ഗ്രാമ വികസനമന്ത്രി കെ.എസ്.ഈശ്വരപ്പ രാജി വച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഈശ്വരപ്പയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് രാജിക്കത്ത് നല്‍കുമെന്ന് ഈശ്വരപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് മന്ത്രിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സന്തോഷ് പാട്ടീലിന്റെ ആത്മഹത്യാക്കുറിപ്പില്‍ മന്ത്രിക്കെതിരെ വന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. കരാര്‍ തുകയുടെ 40 ശതമാനം കമ്മിഷനായി വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്നും സമ്മര്‍ദം ചെലുത്തിയെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം. സന്തോഷ് പാട്ടീലിന്റെ സഹോദരന്റെ പരാതിയില്‍ മന്ത്രിയുടെ 2 സഹായികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.