കിഴക്കമ്പലത്ത് പൊലീസിനു നേരെ തൊഴിലാളികള്‍ നടത്തിയ അക്രമത്തില്‍ രണ്ട് തലത്തിലുള്ള അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

0 second read
0
0

കാസര്‍കോട്: കിഴക്കമ്പലത്ത് പൊലീസിനു നേരെ തൊഴിലാളികള്‍ നടത്തിയ അക്രമത്തില്‍ രണ്ട് തലത്തിലുള്ള അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച് പൊലീസും തൊഴിലാളി പ്രശ്‌നങ്ങളെക്കുറിച്ച് ലേബര്‍ കമ്മിഷണറും അന്വേഷിക്കും. ക്യാംപുകളില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

മാധ്യമങ്ങളിലൂടെ കിറ്റെക്‌സ് മേധാവി സാബു എം.ജേക്കബ് നടത്തിയ പ്രതികരണം സര്‍ക്കാര്‍ വിരോധത്തിന്റെ ഭാഗമാണ്. തൊഴിലാളികള്‍ അക്രമം നടത്തിയതില്‍ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്ന് കിറ്റെക്‌സ് എംഡി പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഴുവന്‍ പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. 156 പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണു വകുപ്പുകള്‍ ചുമത്തിയത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…