ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ

0 second read
0
0

കണ്ണൂര്‍: തോട്ടടയിലുണ്ടായ ബോംബേറില്‍ ഡിവൈഎഫ്‌ഐക്കെതിരായ ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജര്‍. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പഴ്സും, മൊബൈല്‍ ഫോണും എടുക്കാന്‍ മറന്നാലും കഠാര എടുക്കാന്‍ മറക്കാത്ത ഗുണ്ടകളുടെ നേതാവാണ് ഷാഫി പറമ്പിലെന്ന് ഷാജര്‍ പറഞ്ഞു. ഷാജറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനം.

ബോംബേറ് കേസിലെ പ്രതി ഡിവൈഎഫ്‌ഐക്കാരനാണെന്നും ബോംബ് നിര്‍മാണത്തിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്നുമായിരുന്നു ഷാഫിയുടെ പ്രസ്താവന. യൂത്ത് കോണ്‍ഗ്രസിന്റെ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഇപ്പോഴും നിഖില്‍ പൈലി എന്ന കൊലയാളി തന്നെയാണ്. ഒരു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലിനെ ഈ നിമിഷം വരെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ലെന്നും ഷാജര്‍ ചൂണ്ടിക്കാട്ടി.

ഒരു ക്രിമിനലിനെ മണ്ഡലം പ്രസിഡന്റ് ആയി നിയമിച്ചതും ഇപ്പോഴും സംരക്ഷിക്കുന്നതും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് തന്നെയാണ്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പഴ്സും, മൊബൈല്‍ ഫോണും എടുക്കാന്‍ മറന്നാലും കഠാര എടുക്കാന്‍ മറക്കാത്ത ഗുണ്ടകളുടെ നേതാവ് ആണ് ഷാഫി പറമ്പില്‍. അത്തരം ഒരു ക്രിമിനലിന്റെ ഉപദേശം കണ്ണൂരിലെ യുവാക്കള്‍ക്ക് ആവശ്യമില്ല.

ഏകപക്ഷീയമായി കൊന്ന് തള്ളിയപ്പോഴും നാട്ടില്‍ സമാധാനം പുലരാന്‍ ക്ഷമയോടെ നിലകൊണ്ട പ്രസ്ഥാനത്തെ ആക്ഷേപിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അസംബന്ധം വിളിച്ചു പറയുകയാണ്. വര്‍ത്തമാനകാല അനുഭവത്തില്‍ കണ്ണൂര്‍ ക്രമസമാധാന പാലനത്തില്‍ മാതൃകയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നാല്‍ അത്തരം സംഭവങ്ങളെ തള്ളി പറയാനും ഇനി അവര്‍ത്തിക്കാതിരിക്കാനും നാട് ഒരുമിച്ചു നില്‍ക്കുകയാണ്. ഇത്തരം സമയത്ത് കുത്തിതിരിപ്പുമായി കണ്ണൂരില്‍ വന്ന് അഭ്യാസം കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളുടെ തലവന്‍ ശ്രമിക്കുകയാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു. ആദ്യം ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാക്കളെ പുറത്താക്കി എന്ന് ഒരു വരിയെഴുതി പ്രസിദ്ധീകരിക്ക്, പിന്നെ കൂടെ നടക്കുന്നവരുടെ അരയില്‍ കരുതിയ കത്തി എടുത്തു കളയു, എന്നിട്ട് പോരെ ഷാഫിയുടെ അക്രമത്തിനെതിരായ കഥാപ്രസംഗം.

യുവാക്കളില്‍ വര്‍ധിച്ചു വരുന്ന അരാചകത്വ പ്രവണതകളെ ഇല്ലാതാക്കാന്‍ സമൂഹത്തോട് ഉത്തരവാദിത്വമുള്ള എല്ലാവരും മുന്നിട്ടിറങ്ങണം. ഡിവൈഎഫ്‌ഐ ഈ ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിക്കുകയുമാണ്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഇതുനുള്ള പിന്തുണയും നല്‍കി വരുന്നുണ്ട്. സാമൂഹിക വിപത്തുകളെ ഒരുമിച്ചു പ്രതിരോധിക്കുവാന്‍ ആണ് ശ്രമിക്കേണ്ടത്, അവിടെ വന്ന് കുളം കലക്കാന്‍ ആണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഷാഫിയെയും കൂട്ടരെയും ഉപദേശിക്കാന്‍ പഴയ കോണ്‍ഗ്രസിലെ മുതിര്‍ന്ന ആരെങ്കിലും മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷാജര്‍ പറയുന്നു.

 

Load More Related Articles
Load More By Editor
Load More In Uncategorized

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…