വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പുഴയില്‍ ചാടി പ്ലസ് ടു വിദ്യാര്‍ത്ഥി

0 second read
0
0

റാന്നി: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പുഴയിൽ ചാടി പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം. പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശിയായ വിദ്യാർത്ഥിയാണ് റാന്നി വലിയ പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. സൈക്കിളിൽ വന്ന വിദ്യാർത്ഥി പാലത്തിനടുത്ത് വാഹനം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആളുകൾ ഓടിയെത്തിയപ്പോഴേക്കും കുട്ടി തന്നെ നീന്തി കരക്ക് കയറി.

വെള്ളം കുറവായതിനാൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടില്ലെന്നും വലിയ അപകടം ഒഴിവായെന്നും നാട്ടുകാർ പറഞ്ഞു. തിരികെ നീന്തിക്കേറിയ വിദ്യാർത്ഥിയെ നാട്ടുകാർ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകി. കുട്ടിക്ക് പരിക്കുകളില്ല. വിവരമറിഞ്ഞ് വീട്ടുകാർ ആശുപത്രിയിലെത്തിയിട്ടുണ്ട്. പോലീസും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…