ന്യൂഡല്‍ഹി: ഇന്ധന വിലയിലുള്ള എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന് ജനങ്ങള്‍ കഴിഞ്ഞേ മറ്റെന്തും ഉള്ളൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
‘ഇന്നത്തെ തീരുമാനങ്ങള്‍, പ്രത്യേകിച്ച് പെട്രോള്‍, ഡീസല്‍ വില ഗണ്യമായ കുറച്ച തീരുമാനം വിവിധ മേഖലകളെ ഗുണപരമായി ബാധിക്കും. രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ജീവിതം എളുപ്പമാക്കുകയും ചെയ്യും.’- മോദി ട്വിറ്ററില്‍ കുറിച്ചു.
പെട്രോള്‍ വിലയിലുള്ള എക്‌സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസല്‍ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേരളത്തില്‍ പെട്രോള്‍ ലീറ്ററിന് 10 രൂപ 40 പൈസയും ഡീസല്‍ 7 രൂപ 37 പൈസയുമാണ് കുറയുന്നത്.