
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ആറാട്ട്’ തിയറ്ററുകളിലെത്തി. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ദിവസങ്ങള്‍ക്ക് മുമ്പേ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ആരംഭിച്ച ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നു. രാവിലെ എട്ട് മണിക്ക് പ്രത്യേക ഫാന്‍ ഷോ പ്രദര്‍ശനം ഉണ്ടായിരുന്നു.