
ഷാറുഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം പഠാനിലെ ‘ബേഷറം രംഗ്’ പാട്ടിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ഷാറുഖും ദീപികയും നൃത്തസംവിധായിക വൈഭവി മെര്‍ച്ചന്റും ഗാന ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് വിഡിയോയില്‍. ഇത്തരമൊരു പാട്ടിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അത് വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്നും ദീപിക പദുക്കോണ്‍ പറയുന്നു.
താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആകര്‍ഷകമായ ലൊക്കേഷനിലായിരുന്നു ചിത്രീകരണമെന്നും കുടുംബത്തോടൊപ്പം അവധിയാഘോഷിച്ചതുപോലെയാണ് തോന്നിയതെന്നും ഗാനചിത്രീകരണത്തെക്കുറിച്ച് ഷാറുഖ് പറഞ്ഞു. സ്‌പെയിനില്‍ വച്ചായിരുന്നു ബേഷറം രംഗിന്റെ ഷൂട്ടിങ്.
പാട്ട് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ദീപികയെ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ അവതരിപ്പിക്കാനാണു ശ്രമിച്ചതെന്നും നൃത്തസംവിധായിക വൈഭവി മെര്‍ച്ചന്റ് പറയുന്നു. വളരെ തണുപ്പുള്ള, മഞ്ഞു പെയ്യുന്ന സ്ഥലത്തുവച്ചായിരുന്നു പാട്ട് ചിത്രീകരിച്ചതെന്നും ഏറെ പാടുപെട്ടാണ് കൊടും തണുപ്പിലും ദീപികയും മറ്റു നര്‍ത്തകരും ബിക്കീനി ധരിച്ച് അഭിനയിച്ചതെന്നും എല്ലാവരും തന്നെ അദ്ഭുതപ്പെടുത്തിയെന്നും വൈഭവി മെര്‍ച്ചന്റ് കൂട്ടിച്ചേര്‍ത്തു. മേക്കിങ് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.