പത്തനംതിട്ട: സ്ഥിരം അപകടമേഖലയായി മാറിയ റിങ്ങ് റോഡിലെ മേലെ വെട്ടിപ്രം ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റുക്കള്‍ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ആന്റോ ആന്റണി എംപി അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമതി അംഗം നഹാസ്പത്തനംതിട്ട നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എംപിയുടെ അടിയന്തര ഇടപെടല്‍.
മെലേ വെട്ടിപ്രത്ത് ചൊവ്വാഴ്ച്ച രാത്രി 11.40 ന് ഉണ്ടായ വാഹന അപകടത്തില്‍ പാലക്കാട് രണ്ട് യുവാക്കള്‍ മരിക്കുകയും, രണ്ട് യുവാക്കളെ ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
മേലേ വെട്ടിപ്രം ജംഗ്ഷനും ഓര്‍ത്തഡോക്‌സ് പള്ളിക്കും മധ്യേയുള്ള വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും നിലവില്‍ ആറു പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ മേഖലയില്‍ സിംഗ്‌നല്‍ ലൈറ്റിന്റെ അനിവാര്യതയും വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് ആന്റോ ആന്റണി എംപിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ച്ചയുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതും നഹാസ് പത്തനംതിട്ടയായിരുന്നു.