മുംബൈ: സബര്‍ബന്‍ കാന്തിവാലിയില്‍ 15 നില കെട്ടിടത്തിന്റെ 14-ാം നിലയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. ഏഴുപേരെ രക്ഷിച്ചു. മഥുരദാസ് റോഡിലെ ‘ഹന്‍സ ഹെറിറ്റേജ്’ കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തീപിടിത്തമുണ്ടായത്.
പരുക്കേറ്റ രണ്ടു സ്ത്രീകളെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസും നാല് അഗ്‌നിശമന വാഹനങ്ങളും എത്തി ഒരു മണിക്കൂറിന് ശേഷമാണ് തീയണച്ചത്. ശനിയാഴ്ച അഹമ്മദ്‌നഗര്‍ മുനിസിപ്പല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിച്ച് 11 കോവിഡ് ബാധിതര്‍ മരിച്ചിരുന്നു.
Maharashtra | Seven people were stranded in a flat of the building (in Kandavi area of Mumbai). The fire has been doused & the cooling process is underway, a fire officer says
As per authorities, two people have died in the incident. pic.twitter.com/I2spmq4mOM
— ANI (@ANI) November 6, 2021