ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്: എന്നാല്‍ വലത്തേ കവിളില്‍ അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല: വലത്തേ ചെവിടത്ത് അടിച്ചാല്‍ അടിച്ചവന്റെ കരണക്കുറ്റി അടിച്ചുപൊളിക്കും:കെ. മുരളീധരന്‍

0 second read
0
0

കോഴിക്കോട്: ഞങ്ങളുടെ ഓഫീസ് തകര്‍ത്താല്‍ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് കെ മുരളീധരന്‍ എംപി.”കൊലപാതകത്തെ കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കല്‍ കോണ്‍ഗ്രസ് സംസ്‌കാരമല്ല.

ദൗര്‍ഭാഗ്യവശാല്‍ സംഭവം ഉണ്ടായപ്പോള്‍ അതിന്റെ പേരില്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ തിരിച്ചടിക്കും. അങ്ങനെ തിരിച്ചടിക്കുമ്ബോള്‍ കേരളം കലാപഭൂമിയാകും, കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓര്‍ക്കണം. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തില്‍ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

കേരളത്തില്‍ ഇടപെടാനായി കേന്ദ്രം നോക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ പേരില്‍ കേന്ദ്രം ഇടപെടുന്ന സാഹചര്യം കേരളത്തിലുണ്ടാവരുതെന്നാണ് ആഗ്രഹം. ഗാന്ധിയന്‍ സിദ്ധാത്തില്‍ നിന്ന് ഞങ്ങള്‍ മാറിയിട്ടില്ല. ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ വലത്തേ കവിളില്‍ അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. വലത്തേ ചെവിടത്ത് അടിച്ചാല്‍ അടിച്ചവന്റെ കരണക്കുറ്റി അടിച്ചുപൊളിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…