കോട്ടയം : മെഡിക്കല്‍ കോളജില്‍നിന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ നീതു രാജിനെ കോടതി റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാന്‍ഡ് കാലാവധി. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും. ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കാമുകന്‍ പിരിയാതിരിക്കാനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡില്‍നിന്ന് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞിരുന്നു. കാമുകന്‍ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം. ഒന്നര വര്‍ഷം മുന്‍പു ടിക്ടോക് വഴിയാണ് നീതു കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമിനെപരിചയപ്പെടുന്നത്.
ഒരു വര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നീതു ഗര്‍ഭിണിയായി. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പു ഗര്‍ഭം അലസി. ഈ വിവരം ഇബ്രാഹിമില്‍നിന്ന് മറച്ചുവച്ചു. കുഞ്ഞെവിടെയെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു മോഷ്ടിക്കാനുള്ള തീരുമാനം. ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയാറായതും കൃത്യത്തിന് പ്രേരിപ്പിച്ചു. മെഡിക്കല്‍ കോളജിന് സമീപത്തെ കടയില്‍ നിന്നാണ് നഴ്‌സിന്റെ കോട്ട് വാങ്ങിയത്.