ദുബായ് :പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ ശക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇ ഏഴു ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, മൊസംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് യുഎഇ നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, പൗരന്മാര്‍ക്ക് ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നവംബര്‍ 29 തിങ്കള്‍ മുതല്‍ നിരോധനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യയും ബഹ്‌റൈനും നേരത്തെ വി?ലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
14 ദിവസത്തിനുള്ളില്‍ ഈ ഏഴു രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. യുഎഇ പൗരന്മാര്‍, നയതന്ത്രപ്രതിനിധികള്‍, ഗോള്‍ഡന്‍ വീസയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുകളുണ്ട്. ഇവര്‍ നിര്‍ബന്ധമായും 48 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീഫ് ഫലം കരുതണം. വിമാനത്താവളത്തിലെ പ്രത്യേക പരിശോധനയും ക്വാറന്റീനും ആവശ്യമാണ്.
കോവിഡിന്റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രതയിലാണ്. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.