വനിതാദിനത്തലേന്ന് പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി. അംഗത്തിന്റെ ചുരിദാര്‍ വലിച്ചുകീറി: യു.ഡി.എഫ്. അംഗത്തിന്റെ കരണത്ത് അടിയേറ്റു

1 second read
0
0

പാലക്കാട് : വനിതാദിനത്തലേന്ന് പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വനിതാ അംഗങ്ങളുടെ അടിപിടിയും വാക്കേറ്റവും. ബഹളത്തിനിടെ ബി.ജെ.പി. അംഗത്തിന്റെ ചുരിദാര്‍ വലിച്ചുകീറി. യു.ഡി.എഫ്. അംഗത്തിന്റെ കരണത്ത് അടിയേറ്റു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതായതോടെ കൗണ്‍സില്‍യോഗം പിരിച്ചുവിട്ടു. തുടര്‍ന്ന്, പ്രതിപക്ഷ കൗണ്‍സിലര്‍ നഗരസഭയ്ക്കുമുന്നിലെ റോഡുപരോധിച്ചു.

ബി.ജെ.പി. കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിന്റെ ചുരിദാറാണ് വലിച്ചുകീറിയത്. യു.ഡി.എഫ്. കൗണ്‍സിലര്‍ അനുപമ നായര്‍ ചുരിദാര്‍ കീറിയതായും തന്നെ മര്‍ദിച്ചതായും മിനി കൃഷ്ണകുമാര്‍ ആരോപിച്ചു. അനുപമയ്ക്കാണ് കരണത്തടിയേറ്റത്. മിനി കൃഷ്ണകുമാര്‍ മുഖത്തടിച്ചതായും വയറ്റില്‍ ചവിട്ടിയതായും അനുപമ ആരോപിച്ചു. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ചേര്‍ന്ന യോഗത്തില്‍ മോയന്‍ സ്‌കൂള്‍ ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട അജന്‍ഡ ചര്‍ച്ചചെയ്യുന്നതിനിടെയാണ് ബഹളം തുടങ്ങിയത്.

ഡിജിറ്റൈസേഷന്റെ പേരില്‍ പാലക്കാട് എം.എല്‍.എ.യും സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ഥികളെ നരകിപ്പിക്കയാണെന്ന് 18-ാം വാര്‍ഡ് കൗണ്‍സിലറായ മിനി കൃഷ്ണകുമാര്‍ പറഞ്ഞു. അധ്യക്ഷന്റെ മൈക്ക് വാങ്ങി അതിലൂടെയാണ് പറഞ്ഞത്. ഈ സമയത്ത് മറ്റ് യു.ഡി.എഫ്. കൗണ്‍സിലര്‍മാരും പിന്നാലെ ബി.ജെ.പി. കൗണ്‍സിലര്‍മാരും അധ്യക്ഷന്റെ അരികിലേക്ക് വരികയും പിടിവലി നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബഹളം തുടര്‍ന്നതോടെ അജന്‍ഡകള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് യോഗാധ്യക്ഷനായിരുന്ന വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ് യോഗം പിരിച്ചുവിട്ടു. ഇതിനിടെ പോലീസും സ്ഥലത്തെത്തി.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…