തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ചയും അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നാളെ അവധി ആയിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി.
ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആണെന്ന് കരുതി നേരത്തെ തന്നെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാസപിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് പ്രഖ്യാപനം വന്നു. പെരുന്നാള്‍ ദിനത്തില്‍ മാറ്റമുണ്ടായെങ്കിലും ഇന്നത്തെ അവധി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.