പത്തനംതിട്ട: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎയുടെ റെയ്ഡ്. വിവിധയിടങ്ങളിലായി റജിസ്റ്റര്‍ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് റെയ്ഡ് തുടരുന്നത് .പോപ്പുലര്‍ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി മുണ്ടു കോട്ടക്കല്‍ സാദിഖിന്റെയും അടൂര്‍ പറക്കോട് മേഖല ഓഫിസിലും എന്‍ഐഎയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍ റെയ്ഡ് നടന്നു. പുലര്‍ച്ചെ 4.30 നാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡിനെതിരെ പത്തനംതിട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.