കുറഞ്ഞ പലിശനിരക്കില്‍:ഉടനടി ലോണ്‍ അടൂര്‍ എസ്. ബി. ഐയില്‍

0 second read
0
0

പത്തനംതിട്ട:അടൂര്‍ എസ് ബി ഐ ലോണ്‍ മേള, എസ്ബിഐ പത്തനംതിട്ട റീജണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ജനറല്‍ ആശുപത്രിക്ക് എതിര്‍വശമുള്ള ബ്രാഞ്ചില്‍ ജൂലൈ അഞ്ചിന് രാവിലെ മുതല്‍ നടക്കും. ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് ലോണ്‍ നല്‍കുന്നത്. ആവശ്യമായ രേഖകളുമായി എത്തിയാല്‍ ഏതാനം ദിവസങ്ങള്‍ക്കകം ലോണ്‍ ലഭിക്കും. വ്യവസായിക ലോണ്‍ ഈടില്ലാതെ അര്‍ഹതപ്പെട്ടവര്‍ക്ക് ഒരുകോടിരൂപവരെയും മറ്റു ചെറുകിട ലോണുകള്‍ ഉടനടിയും നല്‍കുന്നു.കൂടുതല്‍വിവരങ്ങള്‍ക്ക് 9188402241 എന്ന നമ്പരില്‍ ബന്ധപ്പെടുക. ബ്ലെയിഡ് പണമിടപാടില്‍നിന്ന് വായ്പയെടുത്ത് കൊള്ളപ്പലിശ നല്‍കുന്നതില്‍നിന്ന് മോചനം നേടാന്‍ എസ്. ബി. ഐ.യുടെ ലോണ്‍മേള സഹായകമാകും.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അടൂര്‍ ബ്രാഞ്ചിലെ പോലെ നൂലാമാലകള്‍ ഇല്ല എസ്. ബി. ഐ.ലോണുകള്‍ക്ക്. അടുത്തിടെ വരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യൂണിയന്‍ ബാങ്കിന്റെ നയനം തീയേറ്ററിന് സമീപമുള്ള ബാങ്കില്‍ പുതിയതായി ഒരു മാനേജര്‍ എത്തിയതോടെ ലോണുകള്‍ക്ക് കടമ്പകള്‍ ഏറെയായി. അതുമൂലം ഉപയോക്താക്കള്‍ക്ക് മറ്റു ബാങ്കുകളെ സമീപിക്കേണ്ട അവസ്ഥയുമായി.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…