സാമൂഹ്യ പരിഷ്‌കര്‍ത്താവായ മന്നത്ത് പത്മനാഭന്റെ സ്മരണയില്‍ കല്ലൂഴത്തില്‍ തറവാട്

0 second read
0
0

അടൂര്‍ : സാമൂഹ്യ പരിഷ്‌കര്‍ത്താവായ മന്നത്ത് പത്മനാഭന്റെ സ്മരണയിലാണ് തട്ടയില്‍ കല്ലൂഴത്തില്‍ തറവാട്. കൊല്ലവര്‍ഷം 1104 ധനു ഒന്നിന് മന്നത്ത് പദ്മനാഭന്റെ സാന്നിദ്ധ്യത്തില്‍ തട്ടയിലെ ഇടയിരേത്ത് , കല്ലു ഴത്തില്‍ തറവാടുകളില്‍ നടന്ന നായര്‍ കരപ്രമാണിമാരുടെ യോഗത്തിലാണ് കരയോഗ പ്രസ്ഥാനവും പിടിയരി പ്രസ്ഥാനവും വിളംബരം ചെയ്തത്. ഒന്നും രണ്ടും നമ്പര്‍ .നായര്‍ കരയോഗങ്ങള്‍ തട്ടയിലുണ്ടായതും അങ്ങനെയാണ്. കല്ലുഴത്തില്‍ തറവാടിന്റെ നാലുകെട്ട് പൂമുഖം ഒന്നര നൂറ്റാണ്ടിന്റെ പ്രൗഢപാരമ്പര്യം കാത്തുസൂക്ഷിച്ച് ഇന്നും അതേപടി നിലനില്‍ക്കുന്നു. വേറെയും നിരവധി കൗതുകസ്മരണകള്‍ പറയാനുണ്ട് കല്ലുഴത്തില്‍ തറവാടിന് .

ചലച്ചിത്രതാരം മോഹന്‍ലാലിന്റെ മുത്തച്ഛന്‍ മാടപ്പാടത്ത് രാമന്‍ നായരും മോഹന്‍ലാലിന്റെ മുത്തശ്ശി ഗൗരിയമ്മയും ഏറെക്കാലം താമസിച്ചിട്ടുണ്ട് ഈ വീട്ടില്‍. പന്തളം തെക്കേക്കര (തട്ട) യിലെ പ്രവര്‍ത്തിയാറായിരുന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മാടപ്പാടത്ത് രാമന്‍ നായര്‍. ഇലന്തൂര്‍ സ്വദേശിയായ അദ്ദേഹത്തിന് ഗതാഗത സൗകര്യം കുറവായ അക്കാലത്ത് അവിടെനിന്ന് പന്തളം തെക്കേക്കരയിലേക്ക് പോയിവരിക ബുദ്ധിമുട്ടായിരുന്നു.

കുടുംബസുഹൃത്തിന്റെ വീടായ കല്ലുഴത്തില്‍ തറവാട്ടില്‍ അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായര്‍ കോളേജിലേക്ക് പഠിക്കാന്‍ പോയതും ഇവിടെനിന്നാണ്.. ഗുരു നിത്യചൈതന്യയതിയും ബാല്യകാലത്ത് നിരവധി തവണ ഇവിടെ വന്നിരുന്നു. നിത്യചൈതന്യയതിയുടെ മാതാവ് വാമാക്ഷിയമ്മയുടെ കുടുംബവീട് കല്ലുഴത്തില്‍ തറവാടിന് സമീപമായിരുന്നു. അതിവേഗ ചിത്രകാരനായ ജിതേഷ്ജിയാണ് കല്ലുഴത്തില്‍ തറവാട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്. ഹരിതാശ്രമം പാരിസ്ഥിതിക ആത്മീയ ഗുരുകുലത്തിന്റെയും എക്കസഫി ആന്‍ഡ് ബയോ ഡൈവേഴ്‌സിറ്റി സെന്ററിന്റെയും ആസ്ഥാനമാണ് തറവാടിന്റെ പൂമുഖം.

 

Load More Related Articles
Load More By Editor
Load More In Exclusive

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…