
അടൂര്‍: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ ലക്‌ചേറേഴ്‌സ് അസോസിയേഷന്‍( എന്‍.വി.എല്‍.എ.)സംസ്ഥാന സമ്മേളനം അടൂരില്‍ 14, 15 തീയതികളില്‍ അടൂര്‍ ലാല്‍ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കും.14- ന് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.15-ന് നടക്കുന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളം പ്രമോദ് നാരായണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
2024 ജൂലൈ ഒന്നിന് നടപ്പാക്കേണ്ട ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാനുള്ള കമ്മീഷനെ ഉടന്‍ നിയമിക്കണമെന്നും മെഡിസെപ് അപാകത പരിഹരിക്കണം. കുടിശ്ശികയായ എല്ലാ അനൂകൂല്യങ്ങളും സമയബന്ധിതമായി അനുവദിക്കണം. ഹയര്‍ സെക്കന്‍ഡറിയില്‍ അനുവദിച്ചതു പോലെ ശമ്പള സ്‌കെയിലോടു കൂടി പ്രിന്‍സിപ്പല്‍ തസ്തിക അനുവദിക്കണമെന്നുള്ള ഒട്ടേറെ കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. സമ്മേളനത്തില്‍ 250 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് എന്‍.വി.എല്‍.എ സംസ്ഥാന ചെയര്‍മാന്‍ ഷാജി പാരിപ്പള്ളി, സംസ്ഥാന പ്രസിഡന്റ് പി.ടി.ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി കെ.ഗോപകുമാര്‍, ട്രഷറര്‍ ആര്‍.സജീവ് എന്നിവര്‍ പറഞ്ഞു.