ഓ ഐ സി സി ഗാല കമ്മിറ്റി രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

0 second read
0
0

മസ്‌കത്ത്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദര്‍ അല്‍ സമാ ആശുപത്രിയും ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ബൗഷര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രക്തദാതാക്കള്‍ക്ക് ബദര്‍അല്‍ സമ ആശുപത്രിയുടെ ഒരു വര്‍ഷത്തേക്കുള്ള പ്രിവിലേജ് കാര്‍ഡ് നല്‍കും. നൂറുകണക്കിന് രക്തദാതാക്കള്‍ പങ്കെടുത്ത ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒഐസിസി / ഇന്‍കാസ് ഗേളാബല്‍ ചെയര്‍മാന്‍ ശങ്കരപ്പിള്ള കുമ്പളത്ത് രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു, രക്തദാനം മഹാദാനം എന്ന മഹാ സന്ദേശം ഓര്‍മപെടുത്തി എല്ലാ ഒഐസിസി / ഇന്‍കാസ് നേതാക്കളും പ്രവര്‍ത്തകരും രക്ത ദാനം നടത്തി.

മറ്റുള്ളവരെ കൂടി രക്തദാനം നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും മുന്നോട്ട് വരണമെന്നും രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളും നിരവധിയാണ് ശങ്കരപ്പിള്ള പറഞ്ഞു. നാഷണല്‍ കോര്‍ഡിനേറ്റര്‍ റെജി കെ തോമസ് സ്വാഗതവും ഷൈനു മണക്കര നന്ദിയും പറഞ്ഞു. മണികണ്ഠന്‍ കോ തോട്ട്, കിഫില്‍ ഇക്ബാല്‍, മുഹമ്മദ് അലി, റോബിന്‍, ഷിജു റഹ്മാന്‍. എന്നിവര്‍ നേതൃത്വം നല്‍കി ഒമാന്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ബിന്ദു പാലക്കല്‍, റെജി ഇടിക്കുള അടൂര്‍, സലീം മുതുവമ്മേല്‍, വിജയന്‍ തൃശൂര്‍, ബീന രാധാകൃഷ്ണന്‍ , മറിയാമ്മ തോമസ്, ബര്‍ക്ക പ്രസിഡന്റ് അജോ കട്ടപ്പന, സന്തോഷ് പള്ളിക്കല്‍ സംബന്ധിച്ചു.

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…