ഓണം ബമ്പര്‍ 12 കോടി രൂപ അടിച്ചത് ദുബായ്ക്കാരനായ സൈതലവിയ്ക്ക്

0 second read
0
0

ദുബായ്: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ്ക്കാരനായ സൈതലവിയ്ക്ക്.

അബു ഹെയിലില്‍ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയാണ് 44 കാരനായ സൈതലവി.

ഒരാഴ്ച മുന്‍പ് സൈതലവിയുടെ സുഹൃത്താണ് ടി.ഇ 645465 നമ്പര്‍ ടിക്കറ്റെടുത്തത്. ഇതിനുള്ള പണം സൈതലവി അയച്ചുകൊടുത്തിരുന്നു. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് തിരികെയും അയച്ചുകൊടുത്തു.

ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് സമ്മാനവിവരം അറിയുന്നത്. സൈതലവിയുടെ മകന്‍ പിന്നീട് പാലക്കാട്ടെത്തി ടിക്കറ്റ് നേരിട്ട് കണ്ട് ഉറപ്പിച്ചു. ആറ് വര്‍ഷമായി സൈതലവി ദുബായിലാണ്.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…