
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വെബ്‌സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ സ്ഥിരമായി ജീവനക്കാരെ നിയമിക്കുന്നു. ഇവര്‍ക്ക് പിആര്‍ഡി നേരിട്ട് ശമ്പളം നല്‍കും. വകുപ്പുതല സമിതിക്കാണ് നിയമന ചുമതല. ഇതിനായി നേരത്തേ ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്തു.
വെബ്സൈറ്റിന്റെയും സമൂഹമാധ്യമത്തിന്റെയും പ്രവര്‍ത്തികള്‍ക്കായുള്ള ജീവനക്കാരെ സിഡിറ്റ് സമര്‍പ്പിച്ച നിര്‍ദേശം അനുസരിച്ചു ആറു മാസത്തേക്കു നിയോഗിക്കാമെന്നും പിന്നീട് പിആര്‍ഡി റിക്രൂട്ട് ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ ടീം നിര്‍വഹിക്കുമെന്നുമായിരുന്നു ആദ്യ ഉത്തരവില്‍ പറഞ്ഞിരുന്നത്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിനായിരുന്നു റിക്രൂട്ട്‌മെന്റ് ചുമതല.
എന്നാല്‍, ജീവനക്കാരുടെ ശമ്പളം പിആര്‍ഡി നേരിട്ടു നല്‍കുമെന്നും നിയമനം വകുപ്പുതല സമിതിയിലൂടെ ആയിരിക്കുമെന്നും പിന്നീട് ഭേദഗതി വരുത്തി. അഡി.ഡയറക്ടര്‍ (ജനറല്‍), ഡപ്യൂട്ടി ഡയറക്ടര്‍ (മീഡിയ റിലേഷന്‍സ്), ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (പ്രസ് റിലീസ്), ഒരു വിദഗ്ധന്‍ എന്നിവരാണ് സമിതിയിലുള്ളത്.