ബഹിരാകാശ നിലയത്തില്‍ നട്ടു നനച്ചു വളര്‍ത്തിയ മുളക് ചെടി പൂത്തു

0 second read
0
0

വാഷിങ്ടന്‍: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നട്ടു നനച്ചു വളര്‍ത്തിയ മുളക് ചെടി പൂത്തു, പിന്നെ കായ്ച്ചു. ഈ മുളകും കൂട്ടി ബഹിരാകാശത്തു ലഭിക്കാവുന്ന ഏറ്റവും മികച്ച ടാക്കോസ് തയാറാക്കി കഴിച്ചെന്ന് യുഎസ് ബഹിരാകാശ സഞ്ചാരി മെഗാന്‍ മക്ആതരുടെ രുചിസാക്ഷ്യം.

ബീഫിനൊപ്പം ചൂടാക്കിയെടുത്ത തക്കാളിയും മുള്‍ച്ചെടി വര്‍ഗത്തില്‍പെട്ട ആര്‍ട്ടിചോക്കുമെല്ലാം ചേര്‍ത്തു തയാറാക്കിയ മെക്‌സിക്കന്‍ വിഭവമായ ടാകോസിനു രുചിയുടെ മികവ് പകര്‍ന്നതു വിണ്ണില്‍ വിളഞ്ഞ മുളകാണ്. 2 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലായിരുന്നു ബഹിരാകാശ നിലയത്തില്‍ വളര്‍ത്താനായി ന്യൂ മെക്‌സിക്കോയിലെ ഹാച്ചില്‍ നിന്നുള്ള ഹാച്ച് ചിലി എന്ന ഇനം നാസയിലെ ശാസ്ത്രജ്ഞര്‍ തിരഞ്ഞെടുത്തത്.

ബഹിരാകാശത്തും കൃഷി സാധ്യമാവുന്നതോടെ ഐഎസ്എസ് പോലുള്ള സ്ഥിരം നിലയങ്ങളിലെ അന്തേവാസികളുടെ ഭക്ഷണം ഉഷാറാകും. കഴിഞ്ഞ വര്‍ഷം ബഹിരാകാശ നിലയത്തില്‍ ലെറ്റിയൂസ് വളര്‍ത്താന്‍ നാസയ്ക്കു സാധിച്ചിരുന്നു.

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

തുണിക്കടയിലെ സ്റ്റോക്കില്‍ തിരിമറി, ഉടമ വച്ചിരുന്ന ക്യൂആര്‍ കോഡ് മാറ്റി സ്വന്തം കോഡ് സ്ഥാപിച്ചു 14 ലക്ഷം തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍

അടൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ അ…