കൊച്ചി: ബിജെപിക്കെതിരെ തെലങ്കാന സര്‍ക്കാര്‍ ആരോപണമുയര്‍ത്തിയ ‘ഓപ്പറേഷന്‍ കമല’യുമായി ബന്ധപ്പെട്ടു തെലങ്കാന പൊലീസ് സംഘം കൊച്ചിയിലെ ചില കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി വിവരം. ഓപ്പറേഷന്‍ കമലയുമായി ബന്ധപ്പെട്ട വ്യക്തി കൊച്ചിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന എന്നറിയുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അപ്രതീക്ഷിത പരിശോധന. സംശയിക്കുന്ന വ്യക്തിയുടെ ലാപ് ടോപ്, 4 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്ത സംഘം ഇന്നലെ രാവിലെ ഹൈദരാബാദിലേക്കു മടങ്ങി.
തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്കു വേണ്ടി ഇടപെട്ടതു തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് ആരോപിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു, ഇതു തെളിയിക്കാന്‍ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 വിഡിയോകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അട്ടിമറി ശ്രമം ആസൂത്രണം ചെയ്യാന്‍ കൊച്ചിയിലെ വ്യക്തിയുടെ സഹായം തുഷാറിനു ലഭിച്ചുവെന്ന വിവരത്തെ തുടര്‍ന്നാണു തെലങ്കാന പൊലീസ് റെയ്ഡിന് എത്തിയത്.