കാടും മലയും താണ്ടാന്‍ കേരളാ പൊലീസിന് കരുത്തായി ഫോഴ്‌സ് ഗൂര്‍ഖ എത്തി

1 second read
0
0

കാടും മലയും താണ്ടാന്‍ കേരളാ പൊലീസിന് കരുത്തായി ഫോഴ്‌സ് ഗൂര്‍ഖ എത്തി. സാധാരണ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത ദുര്‍ഘട പാതകളുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉപയോഗത്തിനായി 44 ഫോഴ്‌സ് ഗൂര്‍ഖ 4×4 വാഹനങ്ങളാണ് കേരളാ പൊലീസ് വാങ്ങിയത്. പ്രധാനമായും ഹൈറേഞ്ച് ഏരിയകളിലും നക്‌സല്‍ സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്കുമാണ് ഗൂര്‍ഖ ഉപയോഗിക്കുന്നത്.

മുമ്പ് മഹീന്ദ്രയുടെ ഓഫ്‌റോഡ് വാഹനങ്ങള്‍ പൊലീസിന്റെ ആവശ്യങ്ങള്‍ക്ക് വാങ്ങിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കേരളാ പൊലീസ് ഫോഴ്‌സിന്റെ ഗൂര്‍ഖ 4×4 വാഹനങ്ങള്‍ വാങ്ങുന്നത്. ഗൂര്‍ഖയുടെ ഓഫ് റോഡ് ഓണ്‍റോഡ് പ്രകടനമാണ് കേരളാ പൊലീസ് ഔദ്യോഗിക വാഹനമാക്കാനുള്ള കാരണം. ഇതു കൂടാതെ 72 മഹീന്ദ്ര ബൊലേറോ ബി 4 ബിഎസ് 6 വാഹനങ്ങളും വിവിധ സ്റ്റേഷനുകളിലേക്ക് അനുവദിച്ചിട്ടുണ്ട്. ഈ വാഹനങ്ങളെല്ലാം ഉടന്‍ തന്നെ നിരവധി സ്റ്റേഷനുകളിലെത്തുമെന്നാണ് പൊലീസ് പറയുന്നത്.

 

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…