അടൂര്‍: വാഗണര്‍ കാറില്‍ എട്ട് കിലോ കഞ്ചാവുമായി വന്ന യുവാക്കളെ പോലീസ് സിനിമാ സ്‌റ്റൈലില്‍ അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പഴകുളം തടത്തില്‍ കിഴക്കേതില്‍ വീട്ടില്‍ ഷാനവാസ്(29) , പൊന്മാന കിഴക്കേതില്‍ വീട്ടില്‍ ലൈജു (26)എന്നിവരെയാണ് ഏനാത്ത് പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്പി ആര്‍.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഏനാത്ത് പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. തിങ്കള്‍ വൈകിട്ട് 4.30 ന് ഏനാത്ത് പാലത്തിനിപ്പുറത്ത് വച്ചായിരുന്നു പ്രതികള്‍ അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നും കഞ്ചാവുമായി വന്ന വാഗണര്‍ കാറിന് കുറുകെ പോലീസ് ജീപ്പിട്ടാണ് പ്രതികളെ പിടികൂടിയത്.
കാറില്‍ സീറ്റുകളുടെ അടിയിലായി നാല് പ്ലാസ്റ്റിക്ക് കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ച് വച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നും പത്തനംതിട്ട ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ കഞ്ചാവ് വാങ്ങാന്‍ തിരുവനന്തപുരത്തേക്ക് പോയത്. ഈ സമയം പോലീസ് വേഷം മാറി ഇവരെ പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലേക്ക് തിരിച്ചുവെന്ന വിവരത്തെ പാലത്തിന് സമീപം പോലീസ് ഇവര്‍ക്കായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. ഈ സമയം കാറെത്തിയതോടെ പോലീസ് നാല് വശത്ത് നിന്നും ഒരേ സമയം ഇവരെ വളഞ്ഞ് കാറുള്‍പ്പടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തുടര്‍ന്ന് ഗസറ്റഡ് ഓഫീസറായ അടൂര്‍ തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ ദേഹപരിശോധന നടത്തി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഏനാത്ത് സി.ഐ. പി.എസ് സുജിത്ത്, എസ് ഐ നാഥിര്‍ ഡാന്‍ സാഫ് ടീം അംഗമായ എ. എസ്.ഐ അജികുമാര്‍, മിഥുന്‍ ജോസ് , ആര്‍. ബിനു, സുജിത്ത്, അഖില്‍ , ശ്രീരാജ് , രജിത്ത്, രാജേഷ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.