പത്തനംതിട്ട സ്റ്റേഷനില്‍ പൊലീസ് ഉന്നതന്റെ സദാചാര പൊലീസിങ്: പൊലീസുകാരന്റെ ഫോണ്‍ നടപടി ക്രമങ്ങള്‍ കുടാതെ പിടിച്ചെടുത്തു: അവിഹിത ബന്ധം കണ്ടുപിടിക്കാനുള്ള പ്രത്യേകദൗത്യമോ? പൊലീസുകാരന്‍ സ്റ്റേഷന്‍ വിട്ടു: നെട്ടോട്ടമോടി സഹപ്രവര്‍ത്തകര്‍

0 second read
0
0

പത്തനംതിട്ട: പൊലീസ് സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥന്റെ സദാചാര പൊലീസിങ്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുടെ രഹസ്യമറിയാന്‍ ഫോണ്‍ പിടിച്ചെടുക്കുകയാണ് ഉന്നത ഉദ്യോഗസ്ഥന്‍ ചെയ്തത്. പൊലീസുകാരന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ പിടിച്ചെടുത്തിരിക്കുന്നത്.

ഇയാള്‍ക്കെതിരേ രേഖാമൂലം പരാതിയില്ലെന്നാണ് അറിയുന്നത്. അടൂര്‍ പ്രദേശത്തുള്ള ആരോ രഹസ്യ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ പിടിച്ചെടുത്തിരിക്കുന്നത്. യാതൊരു നടപടി ക്രമവും പാലിക്കാതെ സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചെടുത്തിരിക്കുകയാണ്. ഇതോടെ സ്റ്റേഷന്‍ വിട്ടു പോയ പൊലീസുകാരനെ തേടി സഹപ്രവര്‍ത്തകര്‍ പരക്കം പായുകയാണ്.

ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഓഫീസിലാണ് പിടിച്ചെടുത്ത ഫോണ്‍ ഇപ്പോഴുള്ളത്. പൊലീസുകാരന്റെ സ്വകാര്യത പോലും മാനിക്കാതെയാണ് ഉന്നത ഉദ്യോഗസ്ഥന്‍ ഫോണ്‍ പിടിച്ചെടുത്തത്. രേഖാമൂലം പൊലീസുകാരനെതിരേ പരാതി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരാളുടെ സ്വകാര്യതയായ ഫോണ്‍ പിടിച്ചെടുക്കാന്‍ ചില നടപടി ക്രമങ്ങളും ചട്ടങ്ങളുമുണ്ട്. അതൊന്നും പാലിക്കാതെ ഗുണ്ടായിസമാണ് കാണിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം.

പൊലീസുകാര്‍ മദ്യപിച്ചോ എന്നറിയാന്‍ സ്റ്റേഷനിലെത്തി വായ മണപ്പിക്കുന്ന പരിപാടിയും അടുത്തിടെയായി തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് അവിഹിതവും രഹസ്യാന്വേഷണത്തിന്റെ പരിധിയില്‍ വന്നിരിക്കുന്നത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…