കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസിന്റെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക്

0 second read
0
0

കൊച്ചി: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസിന്റെ (71) മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക്. വീട്ടില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര തൊടുപുഴ വഴി കൊച്ചിയിലെത്തും.

കൊച്ചി പാലാരിവട്ടത്തെ വസതിയെത്തിക്കുന്ന മൃതദേഹം, രാവിലെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലും എറണാകുളം ടൗണ്‍ഹാളിലും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4 വരെ കാക്കനാട് കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. സംസ്‌കാരം വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തില്‍.

മൃതദേഹം ഇന്നു പുലര്‍ച്ചെയോടെയാണ് ജന്മനാടായ ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. അര്‍ബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. രണ്ടു മാസം മുന്‍പാണ് രോഗം കണ്ടെത്തിയത്.

തൊടുപുഴയില്‍ നിന്നും (1991, 2001) തൃക്കാക്കരയില്‍ നിന്നും (2016, 2021) രണ്ടുതവണ വീതം നിയമസഭയിലേക്കും ഇടുക്കിയില്‍ നിന്ന് ഒരുതവണ (2009) ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്യു സംസ്ഥാന പ്രസിഡന്റ്, കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്റ്് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ചീഫ് എഡിറ്ററും എംഡിയുമായിരുന്നു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…