കെ-റെയിലിന്റെ വിശദപദ്ധതിരേഖ (ഡി.പി.ആര്‍.) മന്ത്രിസഭ അംഗീകരിച്ചത് ഒന്നരവര്‍ഷംമുമ്പ്

8 second read
0
0

തിരുവനന്തപുരം: പ്രതിപക്ഷവും ബഹുജന സംഘടനകളും പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്ന കെ-റെയിലിന്റെ വിശദപദ്ധതിരേഖ (ഡി.പി.ആര്‍.) മന്ത്രിസഭ അംഗീകരിച്ചത് ഒന്നരവര്‍ഷംമുമ്പ്. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്ന സി.പി.ഐ.യുടെ മന്ത്രിമാരും ഉള്‍പ്പെട്ട മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 2019 ഓഗസ്റ്റില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കെ-റെയില്‍ പദ്ധതിയും പരിഗണനയ്‌ക്കെത്തിയത്. പദ്ധതി മന്ത്രിസഭ അംഗീകരിച്ചശേഷമാണ് കേന്ദ്രാനുമതിക്കുവേണ്ടി സമര്‍പ്പിച്ചത്. പാരീസ് ആസ്ഥാനമായ സിസ്ട്രയാണ് കെ-റെയിലിനുവേണ്ടി ഡി.പി.ആര്‍. തയ്യാറാക്കിയത്. ഇത് മന്ത്രിസഭ അംഗീകരിച്ചതായി പത്രക്കുറിപ്പും ഇറക്കിയിരുന്നു.

അന്തിമ അനുമതി ലഭിക്കുന്നതുവരെ രഹസ്യരേഖയായി സൂക്ഷിക്കേണ്ടതുണ്ടെന്ന് കെ-റെയില്‍ അവകാശപ്പെടുന്ന ഡി.പി.ആര്‍. ഇതിനിടെ ഗതാഗതവകുപ്പില്‍നിന്നു വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടു. പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പ് ചോദിച്ച അപേക്ഷകനാണ് രേഖകളും നല്‍കിയത്. ഉദ്യോഗസ്ഥന് അബദ്ധം പറ്റിയെന്നാണ് നിഗമനം. കഴിഞ്ഞ ജൂലായ് 13-നാണ് സെക്രട്ടേറിയറ്റിലെ ഗതാഗതവകുപ്പ് ഡി.2 സെക്ഷനില്‍നിന്നു കെ-റെയില്‍ സംബന്ധിച്ച സര്‍വേ രേഖകള്‍ കൈമാറിയത്. എന്നാല്‍, പിന്നീട് ലഭിച്ച അപേക്ഷകളെല്ലാം നിരസിക്കുകയും ചെയ്തു.

കെ-റെയിലിന്റെ ഡി.പി.ആര്‍. രഹസ്യമായി സൂക്ഷിക്കുന്നെന്നതാണ് പദ്ധതിക്കെതിരേ സമരം ചെയ്യുന്ന ബഹുജനസംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും പ്രധാന ആരോപണം. എന്നാല്‍, ഒരുതവണ വിവരാവകാശ നിയമപ്രകാരം നല്‍കിയതല്ലാതെ കെ-റെയിലിന്റെ ഡി.പി.ആര്‍. പൊതുജനങ്ങള്‍ക്ക് ഇപ്പോഴും അപ്രാപ്യമാണ്. അന്തിമ അനുമതി ലഭിച്ചശേഷമേ ഇത് പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് കെ-റെയില്‍ കോര്‍പ്പറേഷന്‍. മറിച്ചൊരു തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. പദ്ധതിയുടെ നിര്‍മാണ രീതി, റെയില്‍പ്പാളത്തിന്റെ ഘടന, വായ്പാ സമാഹരണം, പദ്ധതിച്ചെലവ് എന്നിവയെല്ലാം പലപ്പോഴായി കെ-റെയില്‍ കോര്‍പ്പറേഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

 

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…