അബുദാബി: യുഎഇയില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച രാത്രി അബുദാബി, ദുബായ് എമിറേറ്റുകളില്‍ തുടങ്ങിയ മഴയും കാറ്റും ഇന്നലെ പകലും തുടര്‍ന്നു.
അബുദാബിയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ദുബായിലും വടക്കന്‍ എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. പകല്‍ ആകാശം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു.