
തിരുവനന്തപുരം: അതിതീവ്രമഴ കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവായി. ഇന്ന് (25) രാത്രി 7 മുതല്‍ നാളെ രാവിലെ 6 വരെയാണ് നിരോധനം. മണ്ണിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു.എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കേണ്ടതാണെന്നു ജില്ലാ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് അറിയിച്ചു. ഇന്ന് രാത്രി 7 മുതല്‍ നാളെ രാവിലെ 6 വരെയാണ് ശ്രദ്ധ വേണ്ടത്. മണ്ണിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.