ഇതാണ് താലിബാന്റെ യഥാര്‍ഥ മുഖം: വിമത സൈനികന്റെ പിഞ്ചു കുഞ്ഞിനെ വെടിവച്ചു കൊന്ന് പ്രതികാരം: അഫ്ഗാനിലെ സ്വതന്ത്ര മാധ്യമങ്ങള്‍ താലിബാനെതിരേ രംഗത്ത്

0 second read
0
0

കാബൂള്‍: താലിബാന്‍ തങ്ങളുടെ യഥാര്‍ഥ മുഖം വീണ്ടും പ്രകടമാക്കിയിരിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കരുതെന്നത് ലോകം മുഴുവന്‍ അംഗീകരിച്ച യുദ്ധനിയമമാണ്. ഇത് മറികടന്നാണ് താലിബാന്റെ അതിക്രമം.
താലിബാനെതിരെ പഞ്ച്ഷീര്‍ താഴ്വരയില്‍ പോരാടുന്ന വിമതസൈന്യത്തിലെ അംഗമെന്ന് സംശയിക്കുന്ന വ്യക്തിയുടെ കുഞ്ഞിനെ താലിബാന്‍ വെടിവച്ചു കൊന്നാണ് ഇവര്‍ വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ തഖാര്‍ പ്രവിശ്യയിലാണ് സംഭവം.

താലിബാനെതിരെ പഞ്ച്ഷീര്‍ താഴ്വരയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ പുറംലോകത്തെ അറിയിക്കുന്ന പഞ്ച്ഷീര്‍ ഒബ്സര്‍വര്‍ എന്ന മാദ്ധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവം പുറത്തായതോടെ താലിബാനെതിരെ അഫ്ഗാനിസ്ഥാനില്‍ നിലവിലുള്ള ഏതാനും സ്വതന്ത്ര മാദ്ധ്യമങ്ങള്‍ കടുത്ത നിലപാടെടുത്തിട്ടുണ്ട്. പഞ്ച്ഷീര്‍ താഴ്വര കേന്ദ്രീകരിച്ചു നടക്കുന്ന വിമതപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള താലിബാന്റെ അസഹിഷ്ണുതയാണ് ഈ സംഭവം വെളിവാക്കുന്നതെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുമ്ബ് അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്ന താലിബാനില്‍ നിന്നും ഏറെ വ്യത്യസ്ഥരാണ് തങ്ങളെന്ന് ഇപ്പോഴത്തെ നേതൃത്വം ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടുകയാണ്. അപ്പോഴാണ് മറ്റൊരു വശത്തു നിന്നും ഇത്തരം വാര്‍ത്തകള്‍ വരുന്നത്. ഇത്തരം ക്രൂരതകള്‍ താലിബാനെ ലോകത്തിനു മുന്നില്‍ വീണ്ടും അപഹാസ്യരാക്കുമെന്ന് ഒരു വിഭാഗം നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…