യുക്രെയ്ന്‍ പ്രതിസന്ധിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്

0 second read
0
0

ദുബായ്: യുക്രെയ്ന്‍ പ്രതിസന്ധിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്. ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണ് ഇന്ന് യുഎഇയിലെ ബാങ്കുകളിലും ഇതര ധനവിനിമയ സ്ഥാപനങ്ങളിലും ലഭിച്ചത്.

ബാങ്കുകളില്‍ 48.01 ദിര്‍ഹം നല്‍കിയാല്‍ 1000 രൂപയും എക്‌സ്‌ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 20.96 രൂപ വരെയും ലഭിച്ചതായി ഇടപാടുകാര്‍ പറഞ്ഞു.

ഉയര്‍ന്ന വിനിമയ നിരക്ക് ഉപയോഗപ്പെടുത്തി നാടുകളിലേയ്ക്ക് പണമയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. ഇന്ന് രാവിലെ ഒരു ദിര്‍ഹത്തിന് 20.95 രൂപ വരെ നല്‍കിയതായും എന്നാല്‍ ഉച്ചയായപ്പോഴേയ്ക്കും ഇത് 20.91 ആയി താഴ്ന്ന അജ്മാന്‍ അല്‍ റുസുഖി മണി എക്‌സ്‌ചേഞ്ചിലെ രവി പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…