പത്തനംതിട്ട(കൊടുമണ്‍): അത്യുല്‍പാദന ശേഷിയുള്ള റബര്‍ തൈകള്‍ ഉണ്ടാക്കാനുള്ള ഗവേഷണവുമായി ചൈനയില്‍ ജോലി ചെയ്യുകയാണ് അങ്ങാടിക്കല്‍ പുതുശേരില്‍ വീട്ടില്‍ പരേതനായ ഉദയഭാനുവിന്റെയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് ഓമനയുടെയും മകളായ ജിനു.
2019 മുതല്‍ ചൈനാ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകയായി ജോലി ചെയ്യുന്നതിനൊപ്പം അത്യുല്‍പാദന
ശേഷിയുള്ള പ്രകൃതിദത്ത റബര്‍ മരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പദ്ധതികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ഹൈനാന്‍ പ്രവിശ്യയിലെ ചൈനീസ് അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിന്റെ കാമ്പസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചൈന സര്‍ക്കാരിന്റെ ഗവേഷണ നയമായ വിദേശ വിദഗ്ധ യങ് ടാലന്റില്‍ നിന്ന്, അംഗീകൃത ഗവേഷണ ആശയത്തിനായുള്ള പ്രോജക്ടിന്റെ ഹോസ്റ്റായി ജിനുവിനെ തെരഞ്ഞെടുത്തു.
ജിനുവിന്റെ എല്ലാ ഗവേഷണങ്ങളും നയിച്ചത് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. ഹുഅസണ്‍ ഹുവാങ്, മുന്‍ നേതാവ് യുവെയ് ഹുവ, ചീഫ് സയന്റിസ്റ്റ് ടിയാന്‍ഡായി ഹുവാങ് എന്നിവരാണ്. ചൈനീസ് അക്കാദമി ഓഫ് അഗ്രികള്‍ച്ചര്‍ സയന്‍സിലെ (സി.എ.ടി.എ.എസ്) ടീം ആര്‍.ആര്‍.ഐ ചൈന രാജ്യത്തെ മൊത്തം പ്രകൃതിദത്ത റബറിന്റെ ഉല്‍പ്പാദനത്തെക്കുറിച്ച് വളരെ സങ്കീര്‍ണമായ ഗവേഷണം നടത്തുന്നു.