ശബരിമല: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മുഖേനെയുള്ള ദര്‍ശന നിയന്ത്രണവും, മുറികളില്‍ താമസിക്കുന്നതിനുള്ള തടസവും നീക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 5 ഇളവുകള്‍ ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയ്ക്കും ദേവസ്വം മന്ത്രിക്കും കത്ത് നല്‍കി. രണ്ട് ഡോസ് വാക്‌സിനോ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് കൂടി ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.
ശബരിമലയില്‍ 12 മണിക്കൂര്‍ തങ്ങാന്‍ അനുവദിക്കണം.നെയ്യഭിഷേകം പഴയരീതിയില്‍ പുനസ്ഥാപിക്കണം, പമ്പാസ്‌നാനവും അനുവദിക്കണം. നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കണമെന്നും ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.