തിരുവല്ല: സിപിഎമ്മോ നേതാക്കളോ നല്കാന് തയാറാകാതെയിരുന്ന മുന്‍മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പൂര്‍ണരൂപം പൊലീസിന് നല്കാന് പരാതിക്കാരുടെ കൂട്ടയിടി! ഇന്നലെ മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി സിഡിയിലാക്കി പൂര്‍ണരൂപം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്.പി രാജപ്പന് റാവുത്തര്‍ക്ക് കൈമാറിയിരുന്നു. ഇന്ന് സജി ചെറിയാന്റെ മന്ത്രിപ്പണി കളയാന്‍ കാരണമായ ഹര്‍ജി കോടതിയില്‍ നല്കിയ അഡ്വ. ബൈജു നോയലും ഡിവൈ.എസ്.പിക്ക് പ്രസംഗത്തിന്റെ പൂര്‍ണ രൂപം പെന്‍ ്രൈഡവിലാക്കി നല്കി.
ഇതോടെ വെട്ടിലായിരിക്കുന്നത് സിപിഎമ്മാണ്. മല്ലപ്പളളി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പ്രസംഗം ഫേസ്ബുക്ക് ലൈവ് വഴി സംപ്രേഷണം ചെയ്തത്. പ്രസംഗത്തിന്റെ പൂര്‍ണ രൂപം സംഘാടകരോടും ഫേസ്ബുക്ക് ലൈവ് ചെയ്ത സ്റ്റുഡിയോ ഉടമയോടും പൊലീസ് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ അത് ഡിലീറ്റ് ചെയ്തുവെന്നാണ് രണ്ടു കൂട്ടരും പറഞ്ഞത്. പ്രസംഗത്തിന്റെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ പൊലീസ് ശ്രമം നടത്തി.
ഇതോടെ ബിജെപി വക്താവ് സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. സിപിഎമ്മിന്റെ പാളയത്തിലെ പടയാണ് സജി ചെറിയാന്റെ മന്ത്രിപദം തെറിപ്പിച്ചത്. ഒരു മാധ്യമവും ശ്രദ്ധിക്കാതെ പോയ വാര്‍ത്ത സിപിഎമ്മിന്റെ തിരുവല്ല, മല്ലപ്പള്ളി മേഖലകളിലെ ചില നേതാക്കള്‍ ജനം ടിവി വഴിയാണ് മറ്റ് മാധ്യമങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത്. ജനം ടിവിയുടെ തിരുവനന്തപുരം ന്യൂസ് ഡെസ്കില്‍ ലഭിച്ച വീഡിയോ പത്തനംതിട്ടയ്ക്ക് നല്‍കുകയായിരുന്നു.
കോടതി നിര്‍ദേശം മന്ത്രിയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനായിരുന്നു. അന്വേഷിച്ച് കേസ് എഴുതി തള്ളാനുള്ള നീക്കം പൊലീസും സര്‍ക്കാരും നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രസംഗത്തിന്റെ പൂര്‍ണരൂപമില്ലെന്ന് വരുത്തി തീര്‍ത്തത്. ഇതോടെയാണ് പ്രസംഗത്തിന്റെ പൂര്‍ണരൂപം ഒന്നിന് പിറകെ ഒന്നായി എത്തിയത്. ഇനി കേസ് എഴുതി തളളി സജിയെ വീണ്ടും മന്ത്രിക്കസേരയില്‍ കൊണ്ടുവരാന്‍ കാലതാമസം നേരിടും.