രാജ്യാന്തര വിപണിയിലെ മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഗാലക്‌സി എ03 കോര്‍ ഇന്ത്യയിലെത്തി. ദക്ഷിണ കൊറിയന്‍ ടെക് ഭീമന്റെ എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ വന്‍ മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്.
സാംസങ് ഗാലക്‌സി എ03 കോര്‍ ന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 7,999 രൂപയാണ്. കറുപ്പ്, നീല നിറങ്ങളിലാണ് ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തുക. ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും മുന്‍നിര ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയിലര്‍മാര്‍ വഴിയും വാങ്ങാന്‍ സാധിക്കും.
ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുകളുള്ള സാംസങ് ഗാലക്സി A03 കോര്‍ ആന്‍ഡ്രോയിഡ് 11 (ഗോ എഡിഷന്‍) അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. 20:9 വീക്ഷണാനുപാതത്തില്‍ 6.5-ഇഞ്ച് എച്ച്ഡി+ (720×1,600 പിക്‌സലുകള്‍) പിഎല്‍എസ് ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. അകത്ത് 2 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ-കോര്‍ യുണിസോക് SC9836A പ്രോസസര്‍ ആണ് നല്‍കുന്നത്. 32 ജിബിയാണ് ഓണ്‍ബോര്‍ഡ് സ്റ്റോറേജ്. സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാര്‍ഡ് വഴി (1 ടിബി വരെ) വികസിപ്പിക്കാവുന്നതാണ്.
സാംസങ് ഗാലക്‌സി എ03 കോറിന് f/2.0 അപ്പേര്‍ച്ചര്‍ ലെന്‍സും 4x ഡിജിറ്റല്‍ സൂമും ഉള്ള 8-മെഗാപിക്‌സല്‍ പിന്‍ ക്യാമറ മാത്രമാണ് ഉള്ളത്. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി f/2.2 അപ്പേര്‍ച്ചറുള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4ജി എല്‍ടിഇ, 2.4GHz ബാന്‍ഡുള്ള വൈ-ഫൈ 802.11 b/g/n, വൈ-ഫൈ ഡിറക്ട്, ബ്ലൂടൂത്ത് വി4.2, 3.5mm ഹെഡ്ഫോണ്‍ ജാക്ക്, ജിപിഎസ്, ഗ്ലോനസ്സ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സിലറോമീറ്റര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയാണ് പ്രധാന ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍. 5,000 എംഎഎച്ച് ആണ് ബാറ്ററി.